Headlines
Loading...
ആല്‍മരം വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

ആല്‍മരം വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

ആലുവ: കളിച്ചുകൊണ്ടിരിക്കെ ആല്‍മരം കടപുഴകി വീണ് ഏഴ് വയസുകാരന്‍ മരിച്ചു. പരുക്കേറ്റ മറ്റ് രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ യു സി കോളേജിന് സമീപമാണ് സംഭവം.കരോട്ടുപറമ്പില്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം.

മരം വീണതുകണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. അഭിനവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ്  മരത്തിനടിയില്‍ കുടുങ്ങിയ നിലയില്‍  കുട്ടിയെ കണ്ടെത്തിയത്. തലക്ക് പരിക്കേറ്റ അഭിനവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല