international
സില്‍വര്‍ലൈന്‍: ഇപ്പോള്‍ കേന്ദ്ര അനുമതി ഇല്ലെങ്കിലും ഭാവിയില്‍ യാഥാര്‍ഥ്യമാകും: മുഖ്യമന്ത്രി
സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ലോക കേരളസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ കേന്ദ്ര അനുമതി ഇല്ലെങ്കിലും ഭാവിയില്‍ പദ്ധതി യാഥാര്‍ഥ്യമാകും. വന്ദേഭാരത് ട്രെയിന്‍ വന്നപ്പോള്‍ നല്ല സ്വീകാര്യതയുണ്ടായി. ഇതിലൂടെ ജനങ്ങള്‍ പറയാതെ പറയുന്നത് സെമി ഹൈസ്പീഡ് ട്രെയിനിന്റെ ആവശ്യകതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു