kerala
ശിക്ഷിക്കാനുള്ള തെളിവില്ല; എവിടെയും ഒളിക്കില്ലെന്ന് കെ. സുധാകരന്‍
തന്നെ ശിക്ഷിക്കാനുള്ള തെളിവ് പൊലീസിന്‍റെ കയ്യിലില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എവിടെയും ഒളിക്കില്ല. ആത്മവിശ്വാസമുണ്ട്്, ഭയപ്പാടില്ല. കോടതി തീരുമാനിക്കട്ടെ, ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും എന്തും ഉള്‍ക്കൊള്ളാന്‍ തയാറെന്നും ജാമ്യത്തിലിറങ്ങിയ ശേഷം സുധാകരന്‍ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിലായിരുന്നു കെ.സുധാകരനെ അറസ്റ്റ് ചെയ്തത്. മോൺസൺ മാവുങ്കൽ ഒന്നാംപ്രതിയായ കേസിൽ കെ സുധാകരൻ രണ്ടാം പ്രതിയാണ്