Headlines
Loading...
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: വിദ്യ കസ്റ്റഡിയില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: വിദ്യ കസ്റ്റഡിയില്‍

കോഴിക്കോട് : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യ കസ്റ്റഡിയില്‍.

കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. അഗളി പോലീസാണ് പ്രതിയെ പിടികൂടിയത്.

രണ്ടാഴ്ചയോളമായി ഒളിവിലായിരുന്നു വിദ്യ. അര്‍ധരാത്രിയോടെ വിദ്യയെ അഗളി സ്‌റ്റേഷനിലെത്തിക്കുമെന്നാണ് വിവരം. നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.