Headlines
Loading...
മിനി കൂപ്പര്‍ വാങ്ങിയ തൊഴിലാളി നേതാവിനെതിരെ നടപടിയെടുത്ത് സി പി എം

മിനി കൂപ്പര്‍ വാങ്ങിയ തൊഴിലാളി നേതാവിനെതിരെ നടപടിയെടുത്ത് സി പി എം

എറണാകുളം: എറണാകുളത്തെ സി ഐ ടി യു നേതാവ് പി കെ അനില്‍കുമാറിനെതിരെ നടപടിയെടുത്ത് സി പി എം. കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യുവിന്റെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും അനില്‍കുമാറിനെ നീക്കി. ഈയടുത്ത് അരക്കോടി വിലയുള്ള മിനി കൂപ്പര്‍ കാര്‍ അനിൽ വാങ്ങിയത് ഏറെ വിവാദമായിരുന്നു.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം പങ്കെടുത്ത എറണാകുളം ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് തീരുമാനം. മിനി കൂപ്പര്‍ വാങ്ങിയത് തെറ്റായ പ്രവണതയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ ഉള്‍പ്പെടെ യോഗത്തില്‍ നിലപാട് കടുപ്പിച്ചു.

തൻ്റെ പണമല്ലെന്നും ഭാര്യയുടെ പേരിലാണ് കാര്‍ വാങ്ങിയതെന്നും അനിൽ കുമാർ വിശദീകരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഇത് മുഖവിലക്കെടുത്തില്ല.