kasaragod
ഗുരുതര വീഴ്ച തുടർക്കയാകുന്നു; കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആറാം നിലയിൽ നിന്ന് വീണ്ടും മൃതദേഹം ചുമന്നിറക്കി
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ആറാം നിലയില്‍ നിന്ന് വീണ്ടും മൃതദേഹം ചുമന്ന് ഇറക്കേണ്ടിവന്നു. ലിഫ്റ്റ് കേടായതിനെ തുടർന്നാണിത്. ആശുപത്രിയിൽ മാസങ്ങളായി ലിഫ്റ്റ് കേടായിരിക്കുകയാണ്. ഇവിടെ റാമ്പുമില്ല.
ബേക്കല്‍ സ്വദേശി രമേശന്‍റെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേർന്ന് ഇന്ന് ആറാം നിലയിൽ നിന്ന് താഴേക്ക് ചുമന്ന് കൊണ്ടുവന്നത്. ലിഫ്റ്റ് നന്നാക്കാന്‍ വൈകിയത് സംബന്ധിച്ച് ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആരോഗ്യ വിഭാഗം വിജിലന്‍സും ലീഗല്‍ സര്‍വീസസ് അതോറിറ്റിയും അടക്കമുള്ളവ പരിശോധന നടത്തിയിരുന്നു.
ലിഫ്റ്റ് നന്നാക്കുമ്പോള്‍ മാറ്റാനുള്ള യന്ത്രഭാഗങ്ങളെല്ലാം എത്തിച്ചിട്ടുണ്ടെന്നും പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്നുമാണ് അധികൃതരുടെ വിശദീകരണം.