kerala
6 വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ജയിലില്‍വെച്ച് കഴുത്ത് മുറിച്ചു; ആത്മഹത്യ ശ്രമം
മാവേലിക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലില്‍വെച്ച് കഴുത്ത് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അതേസമയം ആറുവയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയത് വിരോധം മൂലമെന്ന് എഫ്ഐആര്‍. മഹേഷിന് കുട്ടിയോടും അമ്മയോടും വിരോധമുണ്ടായിരുന്നു. മഹേഷിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല.