Headlines
Loading...
ഈമാസം 15നകം കുറ്റപത്രം; ഗുസ്തി താരങ്ങള്‍ക്ക് കായികമന്ത്രിയുടെ ഉറപ്പ്

ഈമാസം 15നകം കുറ്റപത്രം; ഗുസ്തി താരങ്ങള്‍ക്ക് കായികമന്ത്രിയുടെ ഉറപ്പ്

ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഈ മാസം 15നകം കുറ്റപത്രം നല്‍കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍. ഈമാസം 30 നുള്ളില്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. ബ്രിജ് ഭൂഷന്റെ അറസ്റ്റില്‍ ഉടന്‍ തീരുമാനം വേണമെന്ന് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ താരങ്ങള്‍ നിലപാടെടുത്തു. താരങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ ഉറപ്പ്. പുതിയ പാര്‍ലമെ‍ന്റ് മന്ദിരം ഉദ്ഘാടന ദിവസം എടുത്ത കേസുകളാണ് പിന്‍വലിക്കുന്നത്.