Headlines
Loading...
മാര്‍ക്ക് ലിസ്റ്റ്: ഉണ്ടായത് സാങ്കേതിക തകരാര്‍; ഗൂഢാലോചനാ വാദംതള്ളി പ്രിന്‍സിപ്പല്‍

മാര്‍ക്ക് ലിസ്റ്റ്: ഉണ്ടായത് സാങ്കേതിക തകരാര്‍; ഗൂഢാലോചനാ വാദംതള്ളി പ്രിന്‍സിപ്പല്‍

പരീക്ഷയെഴുതാതെ ജയിപ്പിച്ച മാര്‍ക് ലിസ്റ്റിനു പിന്നില്‍ ഗൂഢാലോചനയെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെയും വാദം തള്ളി മഹാരാജാസ് കോളജ്. റിസൾട്ടിൽ വന്നത് സാങ്കേതിക പിഴവ് മാത്രമെന്ന് കോളജ് പ്രിൻസിപ്പൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകി. വ്യാജരേഖാ വിവാദത്തില്‍ വിദ്യയെ കയ്യൊഴിഞ്ഞ സിപിഎം പക്ഷേ മാര്‍ക് ലിസ്റ്റ് വിവാദത്തില്‍ ആർഷോയെ പിന്തുണക്കുകയാണ്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

റിസൽട്ട് വിവാദത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ പ്രധാനവാദം. എന്നാൽ ഈ വാദം തള്ളുകയാണ് മഹാരാജാസ് കോളജ്. റിസൾട്ടിൽ വന്നത് സാങ്കേതിക പിഴവ് മാത്രമെന്ന് കോളജ് പ്രിൻസിപ്പൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ല. മൂന്നാം സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷയ്ക്ക് ആർഷോ റജിസ്റ്റർ ചെയ്തിരുന്നു. ജൂനിയർ വിദ്യാർഥികൾക്കൊപ്പം റജിസ്റ്റർ ചെയ്താൽ അവർക്കൊപ്പം മാത്രമേ പരീക്ഷാ ഫലം വരൂ എന്നും കോളജ് പ്രിൻസിപ്പൽ പറഞ്ഞു. 

ആർഷോ മൂന്നാം സെമസ്റ്ററിൽ പുനപ്രവേശനം നേടി എന്നായിരുന്നു പരീക്ഷാവിഭാഗം പ്രിൻസിപ്പലിന് നൽകിയ പ്രാഥമിക റിപ്പോർട്ട്. പരീക്ഷാ കണ്‍ട്രോളറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു എന്നാൽ ഈ വാദം ആർഷോ തള്ളി. അതേസമയം പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചെന്ന രേഖയ്ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു.