Headlines
Loading...
രണ്ടാം ദിനം എ.ഐ ക്യാമറ കണ്ടെത്തിയത് 49317 നിയമ ലംഘനം; കൂടുതൽ തിരുവനന്തപുരത്ത്

രണ്ടാം ദിനം എ.ഐ ക്യാമറ കണ്ടെത്തിയത് 49317 നിയമ ലംഘനം; കൂടുതൽ തിരുവനന്തപുരത്ത്

എ.ഐ ക്യാമറ വഴി രണ്ട് ദിവസത്തിനുള്ളിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ ഒരു ലക്ഷത്തോളമായി. ഇന്നലെ അർധരാത്രി മുതൽ ഇന്ന് വൈകിട്ട് 5 വരെ ക്യാമറയിൽ പതിഞ്ഞത് 49317 നിയമ ലംഘനങ്ങളാണ്. ഇന്ന് ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ് , 8454 എണ്ണം. കൊല്ലത്ത് 6301 വും എറണാകുളത്ത് 5427 പേരും നിയമം ലംഘിച്ചു. ഏറ്റവും കുറവ് ആലപ്പുഴയിലാണ്. 1252 എണ്ണം. ഇന്നലെ പകൽ 28891 നിയമ ലംഘനങ്ങളായിരുന്നു