Headlines
Loading...
ആശുപത്രികളിലെ സുരക്ഷക്ക് എസ്.ഐ.എസ്.എഫ്നെ വിന്യസിക്കുമെന്ന് സംസ്ഥാന സർക്കാർ  ഹൈക്കോടതിയിൽ

ആശുപത്രികളിലെ സുരക്ഷക്ക് എസ്.ഐ.എസ്.എഫ്നെ വിന്യസിക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : ആശുപത്രികളിലെ സുരക്ഷക്ക് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സി(എസ് ഐ എസ് എഫ്)നെ വിന്യസിക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. ആദ്യഘട്ടത്തിൽ മെഡിക്കൽ കൊളജ് ആശുപത്രികളിലാണ് എസ് ഐ എസ് എഫിനെ നിയോഗിക്കുക. ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിലവിൽ വന്നെന്നും സ‍ർക്കാ‍ർ ഹൈക്കോടതിയെ അറിയിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ വന്ദനയെ പോലീസ് കൊണ്ടുവന്നയാൾ കുത്തിക്കൊലപ്പെടുത്തിയ കേസ് പരി​ഗണിക്കവെയാണ് സ‍ർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത് എന്നിവർ ആണ് ഹർജി പരിഗണിച്ചത്.

സി ഐ എസ് എഫ് സുരക്ഷയുടെ ചിലവ് സ്വകാര്യ ആശുപത്രികൾ വഹിക്കണം. പ്രതികളെ പ്രതിക്ക് ഉള്ള അവകാശങ്ങൾ പോലെ തന്നെ ആണ് മജിസ്‌ട്രേറ്റിനും ഡോക്ടർമാർ എന്നിവരുടെയും സുരക്ഷ. പോലീസുകാരും വലിയ സമ്മർദത്തിലാണ്. അവർ കൂടി സമരം ചെയ്താൽ സിസ്റ്റം തകരുമെന്നും കോടതി നിരീക്ഷിച്ചു.

ആശുപത്രിയിൽ കൊണ്ടുവരുമ്പോഴുള്ള കരട് പ്രോട്ടോകോൾ സ‍ർക്കാർ കോടതിയിൽ ഹാജരാക്കി. ഡോക്ടർമാരുടെ സംഘടനകളുടെയും ജുഡീഷ്യൽ ഓഫീസർമാരുടെയും അഭിപ്രായം തേടണമെന്നും ഇതുകൂടി പരിഗണിച്ച് വേണം പ്രോട്ടോക്കാൾ തയ്യാറാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.