Headlines
Loading...
പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം: ജെഡിഎസ് പങ്കെടുക്കുമെന്ന് ദേവഡൗഡ

പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം: ജെഡിഎസ് പങ്കെടുക്കുമെന്ന് ദേവഡൗഡ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെഡിഎസ്. പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ ചടങ്ങിനെത്തും. രാജ്യവുമായി ബന്ധപ്പെട്ട ചടങ്ങായതിനാൽ ക്ഷണം സ്വീകരിക്കുന്നു എന്ന് ദേവഗൗഡ പറഞ്ഞു. 

നികുതിദായകരുടെ പണം ഉപയോഗിച്ചാണ് മഹത്തായ പാർലമെന്റ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത് . ബിജെപി, ആർഎസ്എസ് ഓഫീസ് അല്ല ഉദ്ഘാടനം ചെയ്യുന്നത്. ഇരുസഭകളിലും അംഗമായിരുന്ന ഒരാളാണ് താനെന്നുo എച്ച് ഡി ദേവഗൗഡ പറഞ്ഞു. ഇതോടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച പാർട്ടികൾ 25 ആയി.