kerala
സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്; തുടര്‍ച്ചയായ രണ്ടാം ദിനവും ഉയര്‍ന്ന് തന്നെ
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. വ്യാഴാഴ്ച്ചത്തേതിന് സമാനമായി ഇന്നും 160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 44840 ആയി.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വിപണി വില 5605 ആയി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് ഗ്രാമിന് 4665 രൂപയായി. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. അക്ഷയ തൃതീയ ആഘോഷം മുന്നില്‍ കാണുന്ന ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ് സ്വര്‍ണവില വര്‍ധനവ്.കഴിഞ്ഞ തിങ്കളാഴ്ച്ച പവന് 44760 രൂപയായിരുന്നു വില. ചൊവ്വാഴ്ച്ച 44680 ആയി കുറഞ്ഞു. ബുധനാഴ്ച്ച രാവിലെ 44520 രൂപയായി ഉയരുകയായിരുന്നു. വ്യാഴാഴ്ച്ച 44680 രൂപയിലേക്കും ഇന്ന് 44840 രൂപയിലേക്കും ഉയര്‍ന്നു.