international
വിക്ഷേപണത്തിനിടെ ഇലോൺ മസ്കിന്റെ സ്‌പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു
ടെക്‌സാസ് : വിക്ഷേപണത്തിനിടെ സ്പേസ് എക്സിന്റെ റോക്കറ്റ് പൊട്ടിത്തെറിച്ചു. ഉപഗ്രഹങ്ങളും ബഹികാരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തെത്തിക്കുക ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത സ്റ്റാര്‍ഷിപ്പ് റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ പറക്കലിനിടെയാണ് സംഭവം.
സ്പേസ് എക്സിന്റെ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റായിരുന്നു ഇത്. നൂറുപേരെ വഹിക്കാന്‍ ശേഷിയുള്ള പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്‍ ആണ്. 400 അടിയാണ് ഇതിന്റെ നീളം.
ആദ്യഘട്ട റോക്കറ്റ് ബൂസ്റ്ററില്‍ നിന്ന് മൂന്ന് മിനുട്ടിനുള്ളില്‍ സ്റ്റാര്‍ഷിപ്പ് കാപ്സ്യൂള്‍ വേര്‍പെടുത്താന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. പക്ഷേ വേര്‍പിരിയല്‍ സംഭവിക്കാത്തിനാല്‍ റോക്കറ്റ് പൊട്ടിത്തെറിക്കുകയാണുണ്ടായത്.