Headlines
Loading...
ഗ്രേസ് മാർക്കിൽ വ്യക്തത വരുത്തി വിദ്യാഭ്യാസ വകുപ്പ്; പരമാവധി 30 മാർക്ക്

ഗ്രേസ് മാർക്കിൽ വ്യക്തത വരുത്തി വിദ്യാഭ്യാസ വകുപ്പ്; പരമാവധി 30 മാർക്ക്

തിരുവനന്തപുരം: ഗ്രേസ് മാർക്കിൽ വ്യക്തത വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാർക്കിന്റെ കാര്യത്തിലാണ് തീരുമാനമായത്. പരമാവധി ഗ്രേസ് മാർക്ക് 30 ആക്കി.30 മാർക്ക് ലഭിക്കുന്നത് അന്താരാഷ്ട്ര തലത്തിലെ സ്പോർട്സ് വിജയികൾക്കാണ്. 25 മാർക്ക് ദേശീയ തലത്തിലെ മെഡൽ ജേതാക്കൾക്ക് ലഭിക്കും. സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 20 മാർക്കും ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
കലോത്സവ ശാസ്ത്രമേളയിലെ എ ഗ്രേഡുകാർക്ക് 20 മാർക്കും ബി ഗ്രേഡുകാർക്ക് 15 മാർക്കും സി ഗ്രേഡുകാർക്ക് 10 മാർക്കും വിധമാണ് ലഭിക്കുക. 25 മാർക്ക് എൻ എസ് എസ് നാഷണൽ ക്യാമ്പ് അംഗങ്ങൾക്ക് ലഭിക്കും. സ്കൗട്സ് ആന്റ് ഗൈഡ്സ് രാഷ്ട്രപതി അവാർഡ് ജേതാക്കൾക്ക് 25 മാർക്കുമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.