കോഴിക്കോട്: പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച്ചയും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ വെള്ളിയാഴ്ച്ചയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും.പെരുന്നാള്‍ പരിഗണിച്ച് ശനിയാഴ്ച്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
സംസ്ഥാനത്ത ശനിയാഴ്ച്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷം. ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫി പ്രഖ്യാപിച്ചു.ചെറിയ പെരുന്നാള്‍; സര്‍ക്കാര്‍ ഓഫീസുകള്‍ വെള്ളി, ശനി അവധി