kerala
മേയ് 19 വരെ എ.ഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയില്ല: ഗതാഗത വകുപ്പ് മന്ത്രി
എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഒരുമാസം പിഴയീടാക്കില്ലെന്നു മന്ത്രി ആന്റണി രാജു. മേയ് 19 വരെ ബോധവല്‍ക്കരണമായിരിക്കും. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിട്ടില്ല. റോഡുകള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ വേഗപരിധി പുനഃക്രമീകരിക്കും. അടുത്തമാസം ആര്‍സി ബുക്ക് സ്മാര്‍ട് കാര്‍ഡാക്കുമെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു