Headlines
Loading...
എസ്എസ്എൽസി ഫലം മെയ് 20 ന്, പ്ലസ് ടു റിസൾട്ട് 25 ന്; സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കും

എസ്എസ്എൽസി ഫലം മെയ് 20 ന്, പ്ലസ് ടു റിസൾട്ട് 25 ന്; സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതിയും പുറത്തുവിട്ടു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. വേനലവധിക്കു ശേഷം ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. 

ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും ഇക്കൊല്ലം പരീക്ഷ എഴുതി. ഹയർ സെക്കൻഡറിയിൽ 4,42,067 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.