Headlines
Loading...
'25 കോടി രൂപയ്ക്ക് പെഗാസസ് തരാമെന്ന് അവര്‍ പറഞ്ഞു'; രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ചാരപ്പണി വേണ്ടെന്ന് അഞ്ച് വര്‍ഷം മുന്നേ തീരുമാനിച്ചെന്ന് മമതാ

'25 കോടി രൂപയ്ക്ക് പെഗാസസ് തരാമെന്ന് അവര്‍ പറഞ്ഞു'; രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ചാരപ്പണി വേണ്ടെന്ന് അഞ്ച് വര്‍ഷം മുന്നേ തീരുമാനിച്ചെന്ന് മമതാ

കൊൽക്കത്ത: ഇസ്രായേല്‍ ചാര സോഫ്റ്റവയറായ പെഗാസസ് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പെഗാസസ് വില്‍ക്കുവാനായി ഒരു സംഘം അഞ്ച് വര്‍ഷ മുമ്പ് തന്റെ പക്കലുമെത്തിയിരുന്നെന്നും അന്ന് മുഖ്യമന്ത്രിയായിരിക്കെ താന്‍ അത് നിരസ്സിക്കുകയും ചെയ്തിരുന്നുവെന്ന് മമത വെളിപ്പെടുത്തി. 

25 കോടി രൂപയ്ക്കായിരുന്നു അന്ന് പെഗാസസ് തങ്ങള്‍ക്ക് നല്‍ക്കാമെന്ന് പറഞ്ഞ് ഒരു സംഘമെത്തിയിരുന്നത്. എന്നാല്‍ പെഗാസസ് പോലെ സമൂഹത്തിന് വെല്ലുവിളിയാവാന്‍ സാധ്യതയുള്ള ഒരു സോഫ്റ്റ്വയര്‍ വാങ്ങണ്ടായെന്ന് തീരുമാനിക്കുകയാണ് അന്ന് ചെയ്തതെന്നും മമത അറിയിച്ചു. 2016 അധികാരത്തില്‍ കയറിയത് മുതല്‍ മമത പെഗാസസ് ഉപയോഗിക്കുന്നുണ്ടെന്ന ബിജെപി നേതാവ് അനിര്‍ബാന്‍ ഗാംഗുലിയുടെ ആരോപണത്തിന് മറുപടിയയാണ് മമത് പെഗാസസിനെതിരെ രംഗത്തെത്തിയത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കായാണ് പെഗാസസ് ഉപയോഗിക്കുന്നതെന്ന് അറിയിച്ചിരുന്നെങ്കിലും രാജ്യത്തെ ജഡ്ജികള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും രാഷ്ട്രീയ നേതാകള്‍ക്കെതിരെയും ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന സോഫ്റ്റ്വയര്‍ സംസ്ഥാനത്തിന് അവശ്യമില്ല. അത് കൊണ്ട് വേണ്ടെന്ന്‌വെക്കുകയായിരുന്നു.
ഇന്നലെയാണ് മമത ബാനര്‍ജി തന്റെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് കാര്യം നിയമസഭയില്‍ പറഞ്ഞത്. 

മാത്രമല്ല അന്ന് തന്നെ സമീപിച്ച പോലെ പെഗാസസുമായി എത്തിയ സംഘം മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയിരുന്നതായും, അന്ന് ചന്ദ്രബാബു നായിഡു ഭരിച്ചിരുന്ന ആന്ധ്രാപ്രദേശുള്‍പ്പെടെ പെഗാസസ് വാങ്ങിയിരുന്നതായും മമത അറിയിച്ചു.
2019ല്‍ ദേശീയ മാധ്യമമായ 'ദ വയറാണ്' രാഹുല്‍ ഗാന്ധി, സുപ്രീം കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍ തുടങ്ങിയ രാജ്യത്തെ നിരവധി പ്രമുഖരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഇസ്രായേല്‍ ചാര സോഫ്റ്റ്വയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട് ചെയതത്.