Headlines
Loading...
ആലപ്പുഴയിലും കൊല്ലത്തും വാഹനാപകടം; നാലു മരണം

ആലപ്പുഴയിലും കൊല്ലത്തും വാഹനാപകടം; നാലു മരണം

ആ‌ലപ്പുഴ നൂറനാട് പ്രഭാതനടത്തത്തിനിടെ ലോറിയിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രാജുമാത്യു, വിക്രമന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരപരുക്കേറ്റ ഒരാള്‍  മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കൊല്ലം ബൈപാസിൽ കല്ലുംതാഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്. സുനിൽ ഓടിച്ചിരുന്ന  ലോറിയുമായി കൂട്ടിയിടിച്ച ടിപ്പർ ഡ്രൈവർക്കും ഗുരുതര പരുക്കേറ്റു. പുലർച്ചെ അഞ്ചിനായിരുന്നു അപകടം. ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. അപകടകാരണം വ്യക്തമല്ല.  ഉറങ്ങിപ്പോയതാണോ അപകടത്തിനിടയാക്കിയത് എന്ന് സംശയമുണ്ട്”