Headlines
Loading...
പരക്കെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മഴ മുന്നറിയിപ്പ് പുതുക്കി; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് heavy rain yellow alert

പരക്കെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മഴ മുന്നറിയിപ്പ് പുതുക്കി; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് heavy rain yellow alert

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. (Kerala rains yellow alert in 10 districts)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക- -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസമില്ല.