കോട്ടയം: മാനസിക പ്രശ്നങ്ങളുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. കോട്ടയം ജില്ലയിലെ മുണ്ടക്കയത്താണ് സംഭവം. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസിക്കുന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിയുടെ വ്യക്തി വിവരങ്ങൾ ലഭ്യമായിട്ടില്ല. ദീർഘകാലമായി സ്വന്തം മകളെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു.