Headlines
Loading...
പുതുവത്സരം ആഘോഷിക്കാൻ രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക്

പുതുവത്സരം ആഘോഷിക്കാൻ രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക്

ന്യൂഡല്‍ഹി: പുതുവത്സരം പിറക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇറ്റലിയിലേയ്ക്ക് തിരിച്ചു. ഇന്ന് രാവിലെ ഖത്തര്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് രാഹുല്‍ മിലാനിലേയ്ക്ക് തിരിച്ചത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോയത്. രാജ്യത്ത് കോണ്‍ഗ്രസ് വലിയ തകര്‍ച്ച നേരിടുമ്പോഴും രാഹുലും പ്രിയങ്കയും അവധി ആഘോഷത്തില്‍ മുഴുകുന്നതിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

നേരത്തെ, ബീഹാറില്‍ നടന്ന നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്തും രാഹുല്‍ അവധി ആഘോഷത്തിലായിരുന്നു. തെരഞ്ഞെടുപ്പ് ദിവസങ്ങളിലും ഫലപ്രഖ്യാപന സമയത്തും രാഹുലും പ്രിയങ്കയും ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ അവധി ആഘോഷിച്ചതിനെതിരെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു.