Headlines
Loading...
വാഹനരേഖകൾ പുതുക്കാൻ കൂടുതൽ സമയം; മാർച്ച് 31 വരെ തീയതി നീട്ടി ഉത്തരവ് പുറപ്പെടുവിച്ചു

വാഹനരേഖകൾ പുതുക്കാൻ കൂടുതൽ സമയം; മാർച്ച് 31 വരെ തീയതി നീട്ടി ഉത്തരവ് പുറപ്പെടുവിച്ചു

ന്യൂഡൽഹി: 2020 ഫെബ്രുവരി 1 ന് ശേഷം കാലാവധി തീർന്ന വാഹന രേഖകളുടെ സാധുത നീട്ടി. 2021 മാർച്ച് 31 വരെയാണ് വാഹന രേഖകളുടെ കാലാവധി പുതുക്കാനുള്ള തീയതി നീട്ടിയിരിക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെർമിറ്റ് ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവയുടെയും മറ്റ് ബന്ധപ്പെട്ട് രേഖകളുടെയും കാലാവധിയാണ് നീട്ടിയിരിക്കുന്നത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കാലാവധി പൂർത്തിയായ ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവ പുതുക്കാൻ ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. കൊറോണ വൈറസ് വ്യാപം പൂർണ്ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് മാർച്ച് 31 വരെ കാലാവധി നീട്ടി നൽകിയിരിക്കുന്നത്.