Headlines
Loading...
ഹൊസ്ദുർഗ് സ്റ്റേഷനിലെ ഏഴ് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹൊസ്ദുർഗ് സ്റ്റേഷനിലെ ഏഴ് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം നടത്തിയ സ്രവം പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥീരികരിച്ചത്. നേരത്തെ ഇവർ നടത്തിയ ആൻറിജൻ ടെസ്റ്റിൽ ഇവരുടെ ഫലം നെഗറ്റീവ്  ആയിരുന്നു .കാഞ്ഞങ്ങാട് സ്റ്റേഷനിൽ നേരത്തെ പോസിറ്റീവായ പോലീസുകാരുടെ   സമ്പർക്ക ലിസ്റ്റിൽ പെട്ടവരാണ്  ഈ ഏഴ് പോലീസുകാരും