Sports
ഐസിസി ദശാബ്ദത്തിലെ ക്രിക്കറ്റ് ടീം ; മൂന്ന് വിഭാഗത്തിലും ക്യാപ്ടൻ സ്ഥാനം നേടി ഇന്ത്യൻ താരങ്ങൾ
ദുബായ് : കഴിഞ്ഞ ദശാബ്ദത്തിലെ ടെസ്റ്റ്, ഏകദിന , ടി20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി. മൂന്ന് ടീമിന്റെയും ക്യാപ്ടന്മാരായി ഐസിസി തിരഞ്ഞെടുത്തത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയായത് രാജ്യത്തിന് അഭിമാനമായി. ഏകദിന , ടി20 ടീമുകളുടെ ക്യാപ്ടനായി തെരഞ്ഞെടുക്കപ്പെട്ടത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണിയാണ്. ടെസ്റ്റ് ടീമിന്റെ ക്യാപ്ടനായി നിലവിലെ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‌ലിയും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ പത്തുവർഷത്തെ ഐസിസി ടി20 ടീമിലെ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്. രോഹിത് ശർമ്മ , ക്രിസ് ഗെയ്‌ൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്സ് , ഗ്ലെൻ മാക്സ്‌വെൽ, എം.എസ് ധോണി ( ക്യാപ്ടൻ ), കീറോൺ പൊള്ളാർഡ് , റാഷിദ് ഖാൻ, ജസ്പ്രീത് ബൂമ്ര, ലസിത് മലിംഗ
ഏകദിന ടീ : രോഹിത് ശർമ്മ, ഡേവിഡ് വാർണർ, വിരാട് കോഹ്‌ലി , എബി ഡിവില്ലിയേഴ്സ് , ഷാക്കിബ് അൽ ഹസ്സൻ , എം.എസ് ധോണി ( ക്യാപ്ടൻ ), ബെൻ സ്റ്റോക്ക്സ് , മിച്ചൽ സ്റ്റാർക്, ട്രെൻഡ് ബോൾട്ട്, ഇമ്രാൻ താഹിർ , ലസിത് മലിംഗ
ടെസ്റ്റ് ടീം : അലിസ്റ്റർ കുക്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, വിരാട് കോഹ്‌ലി ( ക്യാപ്ടൻ ) സ്റ്റീവ് സ്മിത്ത്, കുമാർ സംഗക്കാര, ബെൻ സ്റ്റോക്ക്സ് , രവിചന്ദ്ര അശ്വിൻ, ഡെൽ സ്റ്റെയ്ൻ, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ.
മൂന്ന് ടീമിലും അംഗമായ ഒരേയൊരു കളിക്കാരൻ വിരാട് കോഹ്‌ലിയാണ്.
കഴിഞ്ഞ പത്തുവർഷത്തെ മികച്ച കളിക്കാരെ ഉൾപ്പെടുത്തി വനിത ടി20 ടീമിനേയും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഹർമൻ പ്രീത് കൗറും പൂനം യാദവും ടീമിൽ അംഗങ്ങളാണ്. ഓസ്ട്രേലിയയുടെ വിഖ്യാത താരം മെഗ് ലാനിംഗാണ് ടീം ക്യാപ്ടൻ