kasaragod
ഉദുമ വനിതാ സർവീസ് സഹകരണ സംഘം മാങ്ങാട് വയലിൽ നെൽകൃഷി നടീൽ ഉത്ഘാടനം ചെയ്തു
ഉദുമ: ഉദുമ വനിത സർവ്വീസ് സഹകരണ സംഘം മാങ്ങാട് സ്വന്തം കൃഷിസ്ഥലത്തു നെൽകൃഷിയിറക്കി. മാങ്ങാട് വയലിൽ നടന്ന ഞാറ് നടീൽ ഉൽസവം ഉദുമ എം.എൽ.എ. സി. എച്ച് കുഞ്ഞമ്പു ഉൽഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എം.കെ.വിജയൻ, പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബീവി, കൃഷി അസി. ഓഫീസർ ജയചന്ദ്രൻ ഉദുമ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡണ്ട് പി.കുമാരൻ നായർ, പഞ്ചായത്ത് മുൻ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.സന്തോഷ് കുമാർ, വി.ആർ.ഗംഗാധരൻ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ബി. കൈരളി സ്വാഗതവും സംഘം പ്രസിഡണ്ട് കസ്തൂരി ബാലൻ നന്ദിയും പറഞ്ഞു.
ഈ വർഷം മികച്ച പ്രവർത്തനത്തിനുള്ള സഹകരണ സംസ്ഥാന അവാർഡ് നേടിയ ഉദുമ വനിത സർവ്വീസ് സഹകരണ സംഘം തുടർച്ച യായി നാലാം വർഷമാണ് നെൽകൃഷി നടത്തുന്നത്.. സ്ത്രീകൾക്കു തൊഴിൽ നൽകുന്ന വൈവിദ്ധ്യങ്ങളായ സ്ഥാപനങ്ങൾ സംഘം നടത്തി വരുന്നു..