kerala News
വയനാട്ടിൽ ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ
വയനാട് ബത്തേരിയിൽ ഒരു കോടിയോളം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ. കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന പണമാണ് പിടികൂടിയത്. വാഹനപരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്ല
ഹരിവിരുദ്ദ സ്‌ക്വാഡും പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് കുഴൽപ്പണം പിടികൂടിയത്. കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടിൽ നവാസ്(54), നടുക്കണ്ടി വീട്ടിൽ എൻ കെ ഹാറൂൺ(47) എന്നിവരാണ് പിടിയിലായത്.