വടകര : വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീട്ടിൽ ഫോടനം . വടകരയ്ക്കടുത്ത കളരിയുള്ളതിൽ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റവിട ചിത്രദാസന്റെ വീട്ടിലാണ് സ്ഫോടനം നടന്നത് . ചൊവ്വാഴ്ച രാത്രി പത്തേകാലോടു കൂടിയാണ് ഫോടനം നടന്നത് . താല്കാലികമായി നിർമ്മിച്ച മുറി സംഭവ ശേഷം നാമാവശേഷമായി . ഫോടന കാരണം വ്യക്തമല്ല . ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം . എന്നാൽ ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിയാൽ സ്ഫോടനത്തിന് ഇത്ര ശേഷിയുണ്ടാകുമോ എന്ന് പ്രദേശത്തുകാർ സംശയിക്കുന്നു . മാത്രമല്ല ഫോടന ശേഷം പരിസരമാകെ വെടിമരുന്നിന്റെ മണം ഉണ്ടായതായും സമീപവാസികൾ പറഞ്ഞു . അത്യുഗ്രശേഷിയുള്ള ഫോടനത്തിൽ പ്രദേശമാകെ കിടുങ്ങുകയും പരിസരത്തെ പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട് . ചിത്രദാസന്റെ ഇരുനില വീടിനും , മുറ്റത്ത് നിർത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . സ്ഫോടനം നടക്കുമ്പോൾ ചിത്രദാസനും കുടുംബവും വീടിനകത്തുള്ളതായാണ് വിവരം .