Headlines
Loading...
കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രൂര മർദ്ദനം; തലയ്ക്കടിച്ചു, പരാതിയുമായി യുവാവ്

കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രൂര മർദ്ദനം; തലയ്ക്കടിച്ചു, പരാതിയുമായി യുവാവ്

തൃശൂര്‍: വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രൂര മ‌ര്‍ദ്ദനം. ചിയ്യാരം ഗലീലി ചേതന കോളേജിലെ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദ്ദനമേറ്റത്.കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൊടകര സ്വദേശി ഡേവിസാണ് അമലിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് റിപ്പോർട്ട്.

അമല്‍ പെണ്‍സുഹൃത്തുമായി ബൈക്കില്‍ അതിവേഗത്തില്‍ വരുകയായിരുന്നു. പെട്ടെന്ന് ബൈക്ക് റോഡിലേയ്ക്ക് തെന്നി വീണു. ചോദിക്കാനെത്തിയ നാട്ടുകാരോട് അമല്‍ എതിര്‍ത്ത് സംസാരിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നത്. 

അതിനു ശേഷമാണ് ഡേവിസ് എത്തി അമലിന്റെ തലയ്ക്ക് കല്ലെറിഞ്ഞത്. ശേഷം ആന്റോ എന്നയാള്‍ അമലിനെ നിലത്ത് വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ചുറ്റും ഉണ്ടായിരുന്ന നാട്ടുകാരാരും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. ഡേവിസിനെതിരെ അമല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.