Headlines
Loading...
സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

നടനും രാജ്യസഭാ എംപിയുമായ‌ സുരേഷ് ഗോപിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.

‘മുന്‍കരുതലുകളെല്ലാം എടുത്തിട്ടും എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇപ്പോള്‍ ഞാന്‍ ക്വാറന്റൈനിലാണ്. ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. ഈ അവസ്ഥയില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിവായി നില്‍ക്കൂ. നിങ്ങള്‍ സുരക്ഷിതരായിരിക്കുക, മറ്റുള്ളവരെയും സുരക്ഷിതരാക്കാനുള്ള മനസ്സ് കാണിക്കണം’, സുരേഷ് ഗോപി കുറിച്ചു.