Headlines
Loading...
'ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുത്'; പ്രതിപക്ഷം ഇന്ന് ​ഗവർണറെ കാണും

'ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുത്'; പ്രതിപക്ഷം ഇന്ന് ​ഗവർണറെ കാണും

ലോകായുക്താ നിയമഭേദഗതി ഓർഡിനൻസിൽ ഓപ്പിടരുതെന്ന് ആവശ്യപെട്ട് യു ഡി എഫ് നേതാക്കൾ ഇന്ന് ഗവർണറെ കാണും. ലോകായുക്തയുടെ അന്തസത്ത തന്നെ ഇല്ലാതാക്കുന്നതാണ് ഓർഡിനൻസ് എന്ന് ഗവർണറെ ബോധ്യപ്പെടുത്തുകായാണ് ലക്ഷ്യം. അതേസമയം ഓർഡിനൻസിൽ ഗവർണർ ഉടൻ ഒപ്പ് വെക്കിലെന്നാണ് സൂചന.പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് ഇന്ന് ഗവർണറെ കാണുക. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്ക് പുറമെ ഘടകകക്ഷി നേതാക്കളും സംഘത്തിൽ ഉണ്ടാകും. 

ഭരണഘടനാ വിരുദ്ധമായ നീക്കമാണ് സർക്കാരിന്റെത് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അപ്പീൽ അധികാരം സർക്കാരിലേക്ക് വരുന്നതിന്റെ അപ്രയോഗികതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടും.

മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനും എതിരെ ലോകായുക്തയിൽ പരാതികൾ നിലനിൽക്കുന്ന കാര്യവും പ്രതിപക്ഷ സംഘം ഗവർണറെ ധരിപ്പിക്കും. സർക്കാർ കൈമാറിയ ഓർഡിനൻസ് ഗവർണർ പരിശോധിച്ചിട്ടുണ്ട്. എന്നാൽ നിയമോപദേശം തേടിയ ശേഷമാകും വിഷയത്തിൽ ഗവർണർ തീരുമാനം എടുക്കുക. സർക്കാരിനോട് കൂടുതൽ വിശദീകരണം ആവശ്യപ്പെടാനും സാധ്യതയുണ്ട്..നിയമസഭാ സമ്മേളനം അടുത്തിരിക്കെ ഗവർണർ തിരക്കിട്ട് തീരുമാനം എടുക്കില്ലെന്നാണ് സൂചനകൾ.അങ്ങനെയെങ്കിൽ സർക്കാരിന് നിയമഭേദഗതി ബില്ലായി സഭയിൽ അവതരിപ്പിക്കേണ്ടി വരും. 

ഗവർണർ ഒപ്പിടാതെ മടക്കിയാൽ സർക്കാരിന് വീണ്ടും ഗവർണറെ സമീപിക്കുകയും ഓർഡിനൻസിൽ അംഗീകാരം നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും. വിഷയത്തിൽ നിയമസഭാസമ്മേളനം വരെ ഗവർണർ തീരുമാനം വൈകിപ്പിക്കുമോ എന്നതാണ് ഇനി നിർണായകം.