kasaragod
ദുബായ് കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തര ചികിത്സാ ധനസഹായം കൈമാറി
കാസർഗോഡ്: കോഴിക്കോട് ഹോസ്പിറ്റലിൽ അടിയന്തിര ചികത്സക്ക് വിദേയമായ വിദ്യാർത്ഥിക്ക് ദുബായ് കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തര ചികിത്സാ ധനസഹായം ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ് നാലാംവാതുക്കൽ മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി എംഎച്ച് മുഹമ്മദ്കുഞ്ഞിക്ക് കൈമാറി.
മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ ഓർബിറ്റ് ശംസുദ്ധീൻ, ദുബൈ കെഎംസിസി ഉദുമ മണ്ഡലം സെക്രട്ടറി നിസ്സാർ മാങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.