Headlines
Loading...
ഒമിക്രോണിന് പിന്നാലെ കൊവിഡിന് പുതിയ വകഭേദം; 46 ജനിതക വ്യതിയാനങ്ങളുമായി 'IHU'

ഒമിക്രോണിന് പിന്നാലെ കൊവിഡിന് പുതിയ വകഭേദം; 46 ജനിതക വ്യതിയാനങ്ങളുമായി 'IHU'

ലോകത്ത് ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നതിനിടെ കൊവിഡിന്റെ പുതിയ വകഭേദത്തെ കണ്ടെത്തി. ഫ്രാന്‍സിലെ മാര്‍സെലസിലാണ് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയത്. ഐഎച്ച്‌യു (ബി.1.640.2) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഐഎച്ച് യു മെഡിറ്റെറാന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണ സ്ഥാപനത്തിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്.

ലോകത്ത് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡിൽ നിന്നും 46 ജനിതക വ്യതിയാനങ്ങളാണ് പുതിയ വകഭേദത്തിന് സംഭവിച്ചിട്ടുള്ളതെന്ന് ​ഗവേഷകർ പറയുന്നു. ഇത് ഒമിക്രോണിനേക്കാൾ കൂടുതലാണ്. നിലവിൽ ഈ വകഭേദം ബാധിച്ചത് ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ യാത്രപശ്ചാത്തലമുളളവരിലാണ്. കാമറൂണിൽ യാത്ര ചെയ്ത് തിരിച്ചെത്തിയ ഒരാളിലും ഇയാളുമായി സമ്പർക്കമുണ്ടായിരുന്നവരിലുമാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പുതിയ വകഭേദത്തിന്റെ തീവ്രത,രോഗവ്യാപന ശേഷി തുടങ്ങിയവ വിശദ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ ആശങ്കയുണ്ടാക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയിലും പുതിയ വകഭേദം ഉള്‍പ്പെട്ടിട്ടില്ല.
കൊവിഡിന് നിരന്തര വകഭേദങ്ങള്‍ വരുന്നുണ്ടെന്നും അതിനര്‍ത്ഥം ഇവയെല്ലാം കൂടുതല്‍ അപകടകാരികളല്ലെന്നുമാണ് യുഎസ് എപ്പിഡമിയോളജിസ്റ്റ് എറിക് ഫിഗിള്‍ ഡിങ് പറയുന്നത്.