Headlines
Loading...
'തീ കത്തുന്നത് കാണാൻ ഒരു ഹരം'; വടകര താലൂക്ക് ഓഫീസ് തീപിടുത്തത്തിൽ പ്രതി പൊലീസിനോട്

'തീ കത്തുന്നത് കാണാൻ ഒരു ഹരം'; വടകര താലൂക്ക് ഓഫീസ് തീപിടുത്തത്തിൽ പ്രതി പൊലീസിനോട്

വടകര താലൂക്ക് ഓഫീസിൽ തീ വെച്ച കേസിൽ കസ്റ്റഡിയിലുള്ള ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിചിത്ര വാദമാണ് തീവെച്ചതിനു കാരണമായി സതീഷ് പറഞ്ഞത്. തീ കത്തുന്നത് കാണാൻ നല്ല ഹരമാണെന്നും അതിനാലാണ് തീയിട്ടതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

പ്രതിയെ ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായായിരുന്നു ഇയാള്‍ സംസാരിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് അനുമാനം. തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയെല്ലാം കലര്‍ത്തിയ ഭാഷയിലായിരുന്നു ഇയാള്‍ സംസാരിച്ചത്. നഗരത്തില്‍ അടുത്തിടെ നടന്ന മറ്റ് മൂന്ന് തീവെപ്പ് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഈ സംഭവങ്ങളില്‍ തെളിവ് ലഭിച്ചതായും പൊലീസ് അറിയിച്ചു. പരിചയക്കാര്‍ പൊലീസിനോട് പറഞ്ഞത് പ്രകാരം ചപ്പുചവറുകള്‍ കൂട്ടിയിട്ട് ശീലം പ്രതിക്കുണ്ടായിരുന്നുവെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോ ആയിരുന്നു വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം ഉണ്ടായത്. കെട്ടിടം മുഴുവന്‍ തീ പടര്‍ന്നിരുന്നു. വടകര ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും. തലശേരി, പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും കൂടി ചേർന്നാണ് തീയണച്ചത്. ഓഫീസ് രേഖകള്‍ ഭൂരിഭാഗവും കത്തി നശിച്ചു. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണിട്ടുണ്ട്.