kozhikode
മൂന്നരക്കിലോ സ്വർണ്ണമിശ്രിതം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ സ്പെെസ്ജെറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ കസ്റ്റംസ് പിടിയില്‍
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്. സ്പൈസ്‌ജെറ്റ് വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നിഷാദ്.
മൂന്നര കിലോഗ്രാം സ്വർണമിശ്രിതമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വിലമതിക്കുന്ന സ്വർണമിശ്രിതമാണ് പിടികൂടിയിരിക്കുന്നതെന്ന് കസ്റ്റംസ് അറിയിച്ചു.