national
നാല് പേര്‍ മരിച്ചു; നാട്ടുകാര്‍ കണ്ടെത്തിയവരില്‍ 80 ശതമാനം പൊള്ളലേറ്റവര്‍: തിരച്ചില്‍ തുടരുന്നു
രാജ്യത്തെ സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും മറ്റ് സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണ അപകടത്തില്‍ ഇതുവരെ നാല് പേര്‍ മരിച്ചിട്ടുണ്ടെന്ന് പ്രാഥമിക വിവരം. എന്‍എഐയുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥലത്ത് ആദ്യം ഓടിയെത്തിയ നാട്ടുകാര്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. 80 ശതമാനവും പെള്ളലേറ്റ രണ്ട് പേര്‍ ഇവരിലുള്‍പ്പെട്ടുട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ എഎന്‍ഐയോട് പ്രതികരിച്ചു. മരണപ്പെട്ടവരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
അപകട സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. അപകടം നടന്ന സ്ഥലത്ത് കൂടുതല്‍ മൃതദേഹങ്ങള്‍ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങളില്‍ പലതും തിരിച്ചറിഞ്ഞിട്ടില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അപകടസ്ഥലത്തേക്ക് ഉടനെത്തും. സംഭവത്തില്‍ നടന്നതെന്തെന്ന് കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കുനൂരിലാണ് അപകടമുണ്ടായത്. തകർന്നു വീണയുടന്‍ പ്രദേശവാസികള്‍ രക്ഷാപ്രവർത്തനം നടത്തിയതാണ് നാല് പേരെ ദ്രുതഗതിയില്‍ പുറത്തെത്തിക്കാന്‍ സഹായിച്ചതെന്നാണ് വിവരം. സംഭവത്തില്‍ വ്യോമസേന ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എം.ഐ സീരീസ് ഹെലികോപ്റ്ററാണ് തകർന്നു വീണത്.
Publish On 15:10 IST
STAFF REPORTER - NBI MALAYALAM