national
യുവതിക്കു ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു; തൊട്ടുപിന്നാലെ യുവാവിനെ ഒരു സംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു
ചെന്നൈ: യുവതിയ്ക്ക് ബൈക്കില്‍ കൊടുത്തതിന് പിന്നാലെ യുവാവിനെ(Youth) ഒരു സംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നു(Murder). തമിഴ്‌നാട്(Tamil Nadu) തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്ത് കുമരേശന്‍(32) എന്നയാളെയാണ് ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം കാണൂരില ഭാര്യവീട്ടിലേക്ക് പോകുന്നതനിടെയാണ് ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം വെട്ടിക്കൊന്നത്.
യാത്രക്കിടെ കുമരേശന്‍ ബൈക്കില്‍ യുവതിയ്ക്ക് ലിഫ്റ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത് യുവതിയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുമരേശന്‍ സ്ഥലത്തെ പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പ്രദേശത്തെ മദ്യകടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി കുമരേശന്‍ സമരം ചെയ്തിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.
കുമരേശന്റെ മരണവിവരം അറിഞ്ഞ് നാട്ടുകാര്‍ തിരുവാരൂര്‍-കുംഭകോണം ഹൈവേ ഉപരോധിച്ചു. മദ്യക്കട നടത്താന്‍ കരാറെടുത്ത പ്രാദേശിക രാഷ്ട്രീയക്കാരാണ് കൊലയ്ക്ക് പിറകിലെന്ന് കുടുംബം ആരോപിച്ചു. ഒരാഴ്ച മുന്‍പ് തിരുവാരൂരിലെ രാഷ്ട്രീയപ്രവര്‍ത്തകനെ സമാന രീതിയില്‍ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു