entertainment
'ഐറ്റം ഡാൻസ്' അവതരിപ്പിക്കാൻ കോടികൾ പ്രതിഫലം ആവശ്യപ്പെട്ട് സാമന്ത
തെന്നിന്ത്യൻ സിനിമകളിൽ സർവസാധാരണമാണ് ഐറ്റം ഡാൻസുകൾ മുൻനിര നടിമാർ അടക്കമുള്ളവർ ചില സിനിമകളിൽ ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ വേണ്ടി മാത്രം പ്രത്യക്ഷപ്പെടാറുമുണ്ട്. വലിയ തുക പ്രതിഫലം നൽകിയാണ് മനോഹരമായി നൃത്തം ചെയ്യുന്ന സുന്ദരികളായ നടിമാരെ ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ വേണ്ടി മാത്രം സിനിമകളിലേക്ക് അണിയറപ്രവർത്തകർ എത്തിക്കുന്നത്. തെലുങ്ക് സിനിമകളിലെ അവിഭാജ്യ ഘടകമായി ഐറ്റം ഡാൻസുകൾ മാറിയിട്ടുണ്ട്. തെലുങ്കിൽ മാത്രമല്ല തമിഴിലും കന്നടയിലും ഐറ്റം ഡാൻസുകൽ സിനിമകളിൽ സംഭവിക്കുന്നത് സ്ഥിരം കാഴ്ചയാണ്. മലയാളത്തിലെ ചില മാസ് മസാല സിനിമകളിൽ മാത്രമാണ് ഇത്തരം ഐറ്റം ഡാൻസുകൾ കാണുന്നത്.
അല്ലു അർജുൻ സിനിമക്കായി ഐറ്റം ഡാൻസ് ചെയ്യാൻ അണിയറപ്രവർത്തകർ സമീപിച്ചത് മുൻനിര നടി സാമന്ത റൂത്ത് പ്രഭുവിനെയാണ്. എന്നാൽ ഐറ്റം ഡാൻസിന് മാത്രമായി സാമന്ത ചോദിച്ച പ്രതിഫലമാണ് നിർമാതാക്കളെ അതിശയിപ്പിച്ചത്. ഒരു മുഴുവൻ സിനിമയിൽ അഭിനയിക്കുന്നതിന് സമാനമായ തുകയേക്കാൾ കൂടുതൽ പ്രതിഫലമാണ് സാമന്ത ചോദിച്ചത് എന്നാണ് തെലുങ്കിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.
Also Read: 'തൻഹാജി' കണ്ട തൈമൂറിൽ വന്ന വിചിത്രമായ മാറ്റങ്ങളെ കുറിച്ച് സെയ്ഫ് അലി ഖാൻ
അല്ലു അർജുന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ പുഷ്പയിലാണ് സാമന്ത ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ പോകുന്നത്. പുഷ്പയുടെ സംവിധായകൻ സുകുമാറിനോടുള്ള ബഹുമാനവും അല്ലു അർജുനൊപ്പം സൺ ഓഫ് സത്യമൂർത്തി അടക്കമുള്ള സിനിമകൾ ചെയ്തതിലെ അടുപ്പവും കണക്കിലെടുത്താണ് സാമന്ത പുഷ്പയിലെ ഐറ്റം സോങ് അവതരിപ്പിക്കാമെന്ന് സമ്മതിച്ചത്. മൈത്രി മൂവിസുമായി മുമ്പും പ്രവർത്തിച്ചിട്ടുള്ളയാളാണ്