Headlines
Loading...
അതിശക്ത മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

അതിശക്ത മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ്, കർണാടക തീരത്തുനിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എംജി, കേരള സർവ്വകലാശാലകളും കുഫോസ്, ആരോഗ്യ- സാങ്കേതിക സർവ്വകലാശാലകളും ഇന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാകും.തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളായ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ലാതെ നടക്കുമെന്ന് തിരുവനന്തപുരം കളക്ടർ അറിയിച്ചു.