Headlines
Loading...
പിടികിട്ടാപ്പുളളിയെ തേടിചെന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; ഒരു ഉദ്യോഗസ്ഥന്റെ കാലൊടിഞ്ഞു, ആറ് പേര്‍ക്ക് പരിക്ക്

പിടികിട്ടാപ്പുളളിയെ തേടിചെന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; ഒരു ഉദ്യോഗസ്ഥന്റെ കാലൊടിഞ്ഞു, ആറ് പേര്‍ക്ക് പരിക്ക്

കോഴിക്കോട് പിടികിട്ടാപ്പുളളിയെ പിടികൂടാനായി പോയ പൊലീസിന് നേരെ ഗുണ്ടകളുടെ ആക്രമണം. നിരവധി കേസുകളില്‍ പ്രതിയായിട്ടുളള പിടികിട്ടാപ്പുളളി ടിങ്കു എന്ന ഷിജുവിനെ പിടികൂടാന്‍ കട്ടാങ്ങല്‍ ഏരിമലയില്‍ എത്തിയപ്പോഴാണ് പൊലീസുകാര്‍ക്ക് നേരെ പ്രതിയും കൂട്ടാളികളും ആക്രമിച്ചത്. ഗുണ്ടകളുടെ ആക്രമണത്തില്‍ ഡാന്‍സാഫ് സ്‌ക്വാഡ് അംഗം ജോമോന്റെ കാലൊടിഞ്ഞു, മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

റൂറല്‍ എസിപിയുടെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ വൈദ്യപരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി ഇയാള്‍ വീണ്ടും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും നടുറോഡില്‍ വാഹനത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ പോലീസുകാരെത്തിയാണ് ഇയാളെ കീഴടക്കിയത്.പരിക്കേറ്റ പൊലീസുകാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവധ ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് ഷിജുവെന്ന് പൊലീസ് വ്യക്തമാക്കി.