Headlines
Loading...
26 ലക്ഷം രൂപ തട്ടിയെടുത്തു; പരാതിയുമായി നടി സ്നേഹ

26 ലക്ഷം രൂപ തട്ടിയെടുത്തു; പരാതിയുമായി നടി സ്നേഹ

പണം തട്ടിയെന്ന് ആരോപിച്ച് വ്യവസായികള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കി നടി സ്‌നേഹ. 26 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചെന്നൈ കാനാതുര്‍ പോലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് വ്യവസായികൾക്ക് എതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാൽ പണം തിരികെ ചോദിച്ചപ്പോൾ നിരസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് സ്നേഹ പറയുന്നു. നടിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.