Headlines
Loading...
തമിഴ്‌നാട്ടിലെ ബ്രഹ്മണ യുവാക്കള്‍ക്ക് 'പെണ്ണ്കിട്ടാനില്ല'; അന്വേഷണം ഉത്തരേന്ത്യയില്‍

തമിഴ്‌നാട്ടിലെ ബ്രഹ്മണ യുവാക്കള്‍ക്ക് 'പെണ്ണ്കിട്ടാനില്ല'; അന്വേഷണം ഉത്തരേന്ത്യയില്‍

തമിഴ്‌നാട്ടിലെ ബ്രാഹ്മണ യുവാക്കള്‍ക്ക് യോജിച്ച ജീവിത പങ്കാളികളെ കിട്ടുന്നില്ലെന്ന് തമിഴ്‌നാട് ബ്രഹ്മണ അസോസിയേഷന്‍. ജീവിത പങ്കാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന 40,000ഓളം ബ്രഹ്മണ യുവാക്കളുണ്ടെന്ന് പറഞ്ഞ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. 30നും 40നും ഇടയില്‍ പ്രായമുളള അവിവാഹിതാരായ യുവാക്കളുടെ എണ്ണം കൂടിയതോടെയാണ് ജീവിതപങ്കാളികള്‍ക്കായി അന്വേഷണം ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കും നീട്ടിയതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ നാരായണന്‍ അറിയിച്ചു.
വിവാഹപ്രായമുളള പത്ത് ബ്രഹ്മണ യുവാക്കളുണ്ടെങ്കില്‍ യുവതികളുടെ എണ്ണം ആറ് മാത്രമാണ്. ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. ഇത് പരിഹരിക്കാന്‍ ഡല്‍ഹി, ലഖ്‌നൗ, പട്‌ന എന്നിവിടങ്ങളില്‍ കോര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

തമിഴനാട്ടിലെ ജനസംഖ്യയുടെ മൂന്ന് ശതമാവും അയ്യര്‍, അയ്യങ്കാര്‍ എന്നീ ബ്രാഹ്മണരാണ്. മുമ്പ് ഇരുവിഭഗങ്ങളും തമ്മില്‍ വിവാഹം കഴിക്കാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ട്. തെലുങ്ക്, കന്നഡ, പാലക്കാട് ബ്രഹ്മണര്‍ വിഭാഗത്തില്‍പ്പെട്ടവരേയും തമിഴ് ബ്രാഹ്മണര്‍ വിവാഹം ചെയ്യാറുണ്ട്.
എന്നാല്‍ തമിഴ്‌നാട്ടില്‍ അവിവാഹിതരായ യുവാക്കളുടെ എണ്ണം കൂടുകയാണ്. മൂന്ന് ദിവസം നീളുന്ന വിവാഹച്ചടങ്ങുകള്‍ക്ക് വലിയ ചെലവ് വരുമെന്നതിനാല്‍ ആഘോഷങ്ങളില്‍ മാറ്റം വരുത്താനും തീരുമാനമായിട്ടുണ്ട്.