entertainment
സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ തൻവി എസ് രവീന്ദ്രനും ഗണേഷും വിവാഹിതരായി
സീരിയലുകളിലൂടെ ടെ പ്രേക്ഷകർക്ക് സുപരിചിതയായ തൻവി എസ് രവീന്ദ്രനും ഗണേഷും വിവാഹിതരായി. വിവാഹചടങ്ങിനിടയിൽ നിന്നുള്ള കന്യാദാനം ചടങ്ങിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ തൻവി പങ്കുവെച്ചിട്ടുണ്ട്. ദുബായ്‍യിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്നയാളാണ് മുംബൈ സ്വദേശിയായ വരൻ ഗണേഷ്. ദുബായിൽ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകൾ ഏതാനും നാളുകള്‍ക്ക് മുമ്പ് നടന്നിരുന്നത്.
മൂന്നുമണി, രാത്രിമഴ, ഭദ്ര, പരസ്പരം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയാണ് തൻവി. തൻവി അഭിനയിച്ച പരസ്പരത്തിലെ ജെന്നിഫർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതലും നെഗറ്റീവ് വേഷങ്ങളിലാണ് തൻവി തിളങ്ങിയിട്ടുള്ളത്.
റിയാലിറ്റി ഷോകളിലും
പരസ്പരത്തിൽ ദീപ്തി എന്ന നായികാ കഥാപാത്രത്തെ വെല്ലുവിളിച്ച് നിറഞ്ഞ് നിന്ന വില്ലത്തി കഥാപാത്രമായിട്ടായിരുന്നു തൻവിയുടെ ജെന്നിഫർ എത്തിയിരുന്നത്