national
ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; രണ്ടു നില കെട്ടിടം തകര്‍ന്നു
തമിഴ്‌നാട് ശിവകാശിയില്‍ നിര്‍മ്മാണശാലയിലെ പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് രണ്ടു നില കെട്ടിടം തകര്‍ന്നുവീണു. നെഹ്‌റൂജി നഗറിലെ ജനവാസമേഖലയിലാണ് പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ദീപാവലിക്കായി തയ്യാറാക്കിയ ഫാന്‍സി പടക്കങ്ങള്‍ അനധികൃതമായി സൂക്ഷിച്ചുവെച്ച കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.
തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിന്നും മനോജ്, വേല്‍രാജ് എന്നീ രണ്ടു ജീവനക്കാരെ രക്ഷപ്പെടുത്തി. നാലുപേര്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. അഗ്നിരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.