kerala
വാഹന പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം; ആലപ്പുഴയില്‍ സൈനീകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
ആലപ്പുഴ ചേര്‍ത്തലയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. നിര്‍ത്താതെ പോയ ജീപ്പ് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെയാണ് സൈനികന്‍ ഉള്‍പ്പെട്ട മൂവര്‍ സംഘം മര്‍ദ്ദിച്ചത്. ചേര്‍ത്തല ഹൈവേ പാലത്തിന് സമീപത്ത് വെച്ചുനടന്ന ആക്രമണത്തില്‍ ഹൈവേ പെട്രോള്‍ സബ് ഇന്‍സ്പെക്ടര്‍ ജോസി സ്റ്റീഫന് പരുക്കേറ്റു.
കൊല്ലത്ത് നിന്ന് എറണാകുളത്തേയ്ക്ക് ജീപ്പില്‍ പോവുകയായിരുന്ന മൂവര്‍ സംഘം യാത്രയിലുടനീളം ബഹളമുണ്ടാക്കുകയും മറ്റുള്ളവരോട് മോശമായി പെരുമാറുകയും ചെയ്തതായി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മൂവര്‍ സംഘത്തിനായി ഹൈവെ പെട്രോളിംഗ് സംഘം തെരച്ചില്‍ ആരംഭിച്ചത്. കൊട്ടാരക്കര സ്വദേശി വിപിന്‍ രാജന്‍, കൊല്ലം സ്വദേശിയും സൈനികനുമായ ജോബിന്‍ ബേബി, ഷെമീര്‍ മുഹമ്മദ് എന്നിവരാണ് തുറന്ന ജീപ്പില്‍ ഉണ്ടായിരുന്നത്.
Also Read -
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കൊലപാതകം നടുറോഡില്‍ വെച്ച്
കായംകുളം മുതല്‍ മറ്റു വാഹനങ്ങളില്‍ ഉണ്ടായിരുന്നവരോട് മോശമായി പെരുമാറിയ ഇവരെ ആലപ്പുഴയില്‍ നിന്നും പിടികൂടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇവരെ പിടികൂടിന്നതിനായി ചേര്‍ത്തലയില്‍ പരിശോധന നടത്തിയത്. ഇതിനിടെ വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂവര്‍ സംഘം എസ് ഐയെ ആക്രമിച്ചത്.
പരുക്കേറ്റ എസ്‌ഐ ജോസി സ്റ്റീഫനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായ സൈനീകന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്