kerala
വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സൗജന്യ ചികിത്സയില്ല; അധ്യാപകര്‍ക്ക് ആഴ്ചയില്‍ ആര്‍ടി പിസിആര്‍ പരിശോധന; കടുത്ത നിലപാടുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സയില്ല. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവര്‍ ആഴ്ചയില്‍ ഒരുതവണ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. രണ്ടാം ഡോസ് വാക്‌സിന്‍ ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് അവലോകനയോഗത്തില്‍ തീരുമാനമായി
വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തനാണ് അവലോകനയോഗത്തിന്റെ തീരുമനം. വാകസിന്‍ എടുക്കാത്ത അധ്യാപകര്‍ ആഴ്ചയില്‍ ഒരു ദിവസം സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരക്കണം. കൂടാതെ സര്‍ക്കാരിന്റെ ആരോഗ്യപദ്ധതികളോട് സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കേണ്ടതില്ലെന്നാണ് മറ്റൊരു തീരുമാനം. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത ലക്ഷക്കണക്കിനാളുകളുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഡിസംബര്‍ പതിനഞ്ചോടെ രണ്ടാം ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.