Headlines
Loading...
വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്; ഉടമ കസ്റ്റഡിയില്‍

വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്; ഉടമ കസ്റ്റഡിയില്‍

കോഴിക്കോട് താമരശ്ശേരിയില്‍ വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. ജോലിക്ക് പോവുകയായിരുന്ന സ്ത്രീയെ അമ്പായത്തോട് വെച്ച് വളര്‍ത്തുനായകള്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഫൗസിയ എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. അവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തില്‍ നായകളുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നടുറോഡില്‍ ഇട്ട് നായകള്‍ ഫൗസിയയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ മുഖത്ത് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിട്ടുണ്ട്.

നേരത്തേയും ഇത്തരത്തില്‍ നിരവധി പേര്‍ക്ക് ഈ നായകളുടെ കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കഴിഞ്ഞമാസം പ്രദേശവാസിയായ പ്രഭാകരന്‍ എന്നയാള്‍ക്കാണ് നായയുടെ കടിയേറ്റത്. റോഷന്റെ ബന്ധു ജോളി തോമസിന്റെ ഉടമസ്ഥതയിലുള്ള വെഴുപ്പൂര്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു ആക്രമണം. എസ്റ്റേസ്റ്റ് ജീവനക്കാരനായിരുന്നു പ്രഭാകരന്‍.