അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. രണ്ടു മണിയോടെയാണ് 40 സെന്റിമീറ്റര്‍ ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിച്ചത്.
പെരിയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി.