Headlines
Loading...
ലക്ഷദ്വീപ് ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ട്; ആയിഷ സുല്‍ത്താനയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ലക്ഷദ്വീപ് ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ട്; ആയിഷ സുല്‍ത്താനയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ലക്ഷദ്വീപ് ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ആയിഷാ സുല്‍ത്താനയുമായി നിയമസഭയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയുമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരള ജനത ദ്വീപിനു നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കാന്‍ മുഖ്യമന്ത്രിയെ കാണാന്‍ അങ്ങോട്ട് അഭ്യര്‍ഥിക്കുകയായിരുന്നു എന്ന് ആയിഷ പറഞ്ഞു. ആയിഷക്കെതിരായ എഫ്‌ ഐ ആര്‍ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.